പേരാവൂരില്‍ ഇത്തവണയും സണ്ണി ജോസഫ്

Sunny Joseph Won from Peravoor constituency

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച് സണ്ണി ജോസഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. വി സക്കീര്‍ ഹുസൈനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്മിത ജയമോഹനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ വിജയം.

അതേസമയം എല്‍ഡിഎഫിന് അനുകൂലമാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നില്‍. 41 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരിടത്തുപോലും ലീഡ് നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് ആയില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങള്‍ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം.

Story highlights: Sunny Joseph Won from Peravoor constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top