ബിജെപിയുമായി മാണി സി കാപ്പന്‍ വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി; ജയിച്ചത് ബിജെപി വോട്ടുകൊണ്ടല്ലെന്ന് കാപ്പന്റെ മറുപടി

തെരഞ്ഞെടുപ്പില്‍ പാലായിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. പാലായില്‍ വോട്ടുകച്ചവടം നടന്നുവെന്ന് ജോസ് കെ മാണി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി.സി. കാപ്പന്‍ ബിജെപിയുടെ വോട്ട് പിടിക്കാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

ബിജെപിക്ക് കാശ് നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ജോസ് കെ മാണിയെന്നായിരുന്നു മാണി. സി. കാപ്പന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാമപുരത്തെത്തി ജോസ് കെ മാണി 15 ലക്ഷം രൂപ നല്‍കിയെന്ന് മാണി. സി. കാപ്പന്‍ പറഞ്ഞു. ബിജെപിയുടെ വോട്ടുെകാണ്ടല്ല പാലായില്‍ ജയിച്ചത്. എലി വിഷം വാങ്ങാന്‍ കാശില്ലാത്തവന്‍ എങ്ങനെ വോട്ടിന് കാശ് കൊടുക്കുമെന്നും മാണി. സി. കാപ്പന്‍ ചോദിച്ചു.

Story Highlights- jose k mani, mani c kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top