‘അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്കുന്നതു പോലെ കരുതിയാല്‍ മതി’; മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ സുപ്രിംകോടതി

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അര്‍ത്ഥത്തില്‍ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്‍കുന്നത് പോലെ കണക്കാക്കിയാല്‍ മതിയെന്ന് സുപ്രിംകോടതി പറഞ്ഞു.
പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കോടതികള്‍ പരാമര്‍ശം നടത്തുന്നത്. അവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ല. കോടതി നടപടികള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതികളെയും ഉത്തരവാദിത്തമുള്ളവരാക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. രൂക്ഷമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, പരിധി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വാദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി.
Story Highlights- supreme court of india, election commission
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!