സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

covid treatment

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ചികിത്സാ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവിറക്കിയതാണെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് ചികിത്സ നിരക്കെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും, ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി.

എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍. നേരത്തെ ഹര്‍ജി പരിഗണിക്കവെ കൊറോണ വ്യാപനം അതിരൂക്ഷമാകുന്നത് സംബന്ധിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Story Highlights- covid 19, private hospital, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top