കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നുവെന്ന് പി ടി തോമസ്

കേരളത്തില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നതായി പി ടി തോമസ് എം എല്‍ എ. സതേണ്‍ എയര്‍ പ്രോഡക്ടസ് എന്ന കമ്പനിയാണ് കൃത്രിമ ഓക്‌സിജിന്‍ ക്ഷാമാമുണ്ടാക്കുന്നത്. കേരളാ മെഡിക്കല്‍ കോര്‍പ്പറേഷനുമായി സ്വകാര്യ കമ്പനിക്ക് അവിശുദ്ധ ബന്ധമെന്നും പി. ടി തോമസ് ആരോപിച്ചു.

മെഡി ഓക്‌സിജിന്‍ കുത്തക മുന്‍ ആരോഗ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top