ഓക്‌സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി

രാജ്യത്ത് ഓക്‌സിജൻ കിട്ടാതെ കൊവിഡ് രോഗികൾ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. നമ്മുടെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടതാണ്. ഹൃദയവും തലച്ചോറും മാറ്റിവയ്ക്കുന്ന രാജ്യത്താണ് ആളുകൾ ഓക്‌സിജൻ കിട്ടാതെ മരണപ്പെടുന്നത്. ജസ്റ്റിസ് അജിത്കുമാറും സിദ്ധാർത്ഥ് വർമയും ഉൾപ്പെട്ട ബെഞ്ചാണ് സംഭവത്തിൽ രൂക്ഷവിമർശനമുന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മീററ്റ്, ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കോടതി നിർദ്ദേശം നൽകി. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. വെള്ളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കും.
ഓക്‌സിജൻ സിലിണ്ടറിന് വേണ്ടി ആളുകൾ അലയുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുന്നതെന്നും കോടതി പറഞ്ഞു. മീററ്റ് മെഡിക്കൽ കോളജിലും ലഖ്നൗ ആശുപത്രിയിലുമായി മരിച്ച രോഗികളുടെ വിവരങ്ങളും കോടതി ആവശ്യപ്പെട്ടു. ഓക്‌സിജൻ ദൗർലഭ്യം മൂലം ആളുകൾ മരിക്കുന്നുവെന്ന പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
Story Highlights- alahabad court, covid death report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here