മാര്‍ ക്രിസോസ്റ്റം വിട വാങ്ങി

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി. 104 വയസായിരുന്നു. പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാര്‍ത്തോമസഭ പരമാധ്യക്ഷനായിരുന്നു. 2018ല്‍ രാജ്യം പത്മഭൂഷണ്‍ സമ്മാനിച്ചു. ‘സ്വര്‍ണനാവുള്ള വൈദികന്‍’ എന്ന വിശേഷണത്തിന് ഉടമയായിരുന്നു. സരസമായ പ്രസംഗങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങളുടെയും മനസില്‍ ഇടം നേടിയ തിരുമേനിയാണ്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ബഹുമതി ലഭിച്ചിരുന്നു. ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ് ആയിരുന്നതും ഇദ്ദേഹമാണ്.

Story Highlights- obit, obituary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top