Advertisement

ലോകം കൊവിഡ് ഭീഷണിയിൽ ; ചൈനയിൽ സംഗീതോത്സവം

May 6, 2021
Google News 1 minute Read

ലോകം കൊവിഡിന്‍റെ രണ്ടാം വ്യാപനം ഭീതിയോടെ നേരിടുമ്പോൾ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്.
വൈറസിന്റെ ആരംഭ സ്ഥലമായ ചൈനയിലെ വുഹാനിലാണ് ആഘോഷം.മെയ് ഒന്നിന് നടന്ന വുഹാൻ സംഗീതോത്സവത്തിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.

പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയിലൂടെ പുറത്തുവന്നത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് ജനക്കൂട്ടം ഈ സംഗീതോത്സവത്തിൽ എത്തിയത്.

ചൈനയില്‍ കൊവിഡിനെ പിടിച്ചുകെട്ടാനായെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. കൊവിഡിനെ ചെറുക്കാനായി എന്ന ആത്മവിശ്വാസം കൂടിയാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.ആത്മവിശ്വാസത്തോടെയുള്ള ചൈനയിലെ ജനങ്ങളുടെ ആഘോഷം സമൂഹ്യമാധ്യമങ്ങളില്‍‌ വൈറലായിരിക്കുകയാണ്.

കൃത്യമായി വാകസിന്‍ നല്‍കിയതോടെ ചൈനയിലെ കൊവിഡ് വ്യാപനത്തെ 80 ശതമാനത്തോളം പിടിച്ച് കെട്ടാനായെന്നാണ് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here