Advertisement

പൊലീസിന്റെ സാന്നിധ്യത്തില്‍ വാക്കേറ്റം; എസ്.എന്‍.ഡി.പി ആസ്ഥാനത്ത് കൊവിഡ് ലംഘനം

May 6, 2021
Google News 0 minutes Read

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികസമര്‍പണത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രികസമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു.പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം നടന്നത്.

മുൻ വർഷങ്ങളിൽ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാകാറുണ്ട്.പക്ഷെ ഇത്തവണ കൊവിഡിന്റെ അതിവ്യാപന സാഹചര്യത്തിൽ അധികം ആളുകൾ എത്തിയത് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്‌ടിക്കാനാണെന്നുമാണ് എസ്എൻഡിപി ഭാരവാഹികളുടെ ഔദ്യോഗിക വിശദികരണം.പൊലീസ് നോക്കിനില്‍ക്കേയായിരുന്നു ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here