തിരുവനന്തപുരം കുറ്റിച്ചലില്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്; വന്നത് 500ലേറെ ആളുകള്‍

തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വന്‍തിരക്ക്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ആണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്.
സാമൂഹിക അകലം പാലിക്കാതെ 500ലേറെ പേര്‍ കൂട്ടമായും വരിയിലായും നിന്നു. എന്നാല്‍ ടോക്കണ്‍ നല്‍കിയത് 170 പേര്‍ക്ക് മാത്രമാണ്. നേരത്തെ ഇതേ കേന്ദ്രത്തില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായിരുന്നു.
വാക്‌സിന്‍ സ്റ്റോക്ക് എത്തിയത് കേട്ടറിഞ്ഞാണ് ആളുകള്‍ എത്തിയതെന്ന് വിവരം. അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ അനുസരിക്കുന്നില്ല. വാക്‌സിന്‍ തീര്‍ന്നു പോകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നില്ല.
Story Highlights: covid 19, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here