Advertisement

പാലക്കാട് ഇന്ന് 2968 പേർക്ക് കൊവിഡ് ബാധ

May 7, 2021
Google News 1 minute Read
2968 covid cases palakkad

പാലക്കാട് ജില്ലയിൽ ഇന്ന് 2968 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1332 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 3200 പേർ രോഗമുക്തരായെന്നും അധികൃതർ അറിയിച്ചു.

ആകെ 10703 പേർക്ക് പരിശോധന നടത്തിയതിലാണ് 2968 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 27.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 212 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 26885 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട് ജില്ലയിലും 4 പേർ കോട്ടയം ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കണ്ണൂർ ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 14 പേർ കോഴിക്കോട് ജില്ലയിലും 40 പേർ എറണാകുളം ജില്ലയിലും 173 പേർ മലപ്പുറം ജില്ലയിലും 115 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

Story Highlights: 2968 covid cases in palakkad today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here