Advertisement

ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം

May 7, 2021
Google News 2 minutes Read

കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വീണ്ടും ഇടപെട്ട് സുപ്രിംകോടതി. ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചു.

ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഉത്തരവില്‍ ഭേദഗതി വരുംവരെ നിലവിലെ സ്ഥിതി തുടരണമെന്നും സുപ്രിംകോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.

ഡല്‍ഹിക്ക് ഓക്‌സിജന്‍ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഇന്നലെയും പറഞ്ഞിരുന്നു. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഒാക്‌സിജന്‍ അനുവദിക്കുന്നതിനെക്കുറിച്ചും വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും സുതാര്യമായി രാജ്യത്തെയാകെ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Story Highlights: Centre Has To Supply 700 Tonnes Oxygen To Delhi Every Day: Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here