കൊവിഡ് ഡ്യൂട്ടിയില്‍ കൂടുതൽ സജീവമാകാൻ മകളുടെ വിവാഹം മാറ്റി പൊലീസ് ഉദ്യോഗസ്ഥന്‍

കൊവിഡ് പടര്‍ന്നു പിടിച്ചതോടെ രാജ്യത്തെങ്ങും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ നിയമപാലകരുള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. കൊവിഡ് മഹാമാരിക്കെതിരെ സ്വന്തം കുടുംബംപോലും മറന്ന് ജീവന്‍ പണയംവച്ചുള്ള യുദ്ധത്തില്‍ തന്നെയാണവര്‍.കൊവിഡ് ഡ്യൂട്ടിയില്‍ കൂടുതല്‍ സജീവമാകുന്നതിനായി മെയ് ഏഴിന് നടക്കേണ്ട സ്വന്തം മകളുടെ വിവാഹം പോലും മാറ്റിവെച്ചൊരു പിതാവുണ്ട് ഡല്‍ഹിയില്‍.
ഡല്‍ഹി പൊലീസില്‍ നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറാണ് ആ പിതാവ്.ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ ആരോരുമില്ലാത്തവരുടെ അന്ത്യ കര്‍മങ്ങള്‍ക്ക് സഹായം നല്‍കുകയാണ് ഈ അൻപതിയാറുകാരൻ.രാകേഷിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രകീർത്തിച്ച് ഡല്‍ഹി പൊലീസ് തന്നെയാണ് ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റിട്ടത്.
”ഡല്‍ഹി പൊലീസ് എ.എസ്.ഐ രാകേഷ്, വയസ് 56 , മൂന്ന് പേരുടെ പിതാവ്, നിസാമുദ്ദീന്‍ ബറാക്കിലാണ് താമസം. ഏപ്രില്‍ 13 മുതല്‍ ലോധി റോഡ് ശ്മശാനത്തില്‍ ജോലിയിലാണ്. 1100ല്‍പരം അന്ത്യകര്‍മങ്ങള്‍ക്ക് സഹായം നല്‍കി. 50ലേറെ പേരുടെ ചിതക്ക് അദ്ദേഹം തീ പകര്‍ന്നു.കൊവിഡ് ഡ്യൂട്ടിയില്‍ പങ്കെടുക്കുന്നതിനായി മകളുടെ വിവാഹം മാറ്റിവെച്ചു.” -രാകേഷിന്‍റെ വിഡിയോ സഹിതം ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here