ആലപ്പുഴയിൽ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ആലപ്പുഴ പുന്നപ്രയിൽ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച യുവാവിനെയും യുവതിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആംബുലൻസ് എത്താനുള്ള സമയം പോലും പാഴാക്കാതെയാണ് അവർ രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. ഈ സന്നദ്ധതയെ മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ ശ്രമം നടന്നു. ആ രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. അങ്ങനെ ഉയർന്നുപ്രവർത്തിച്ച യുവതീയുവാക്കളെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകരുടെ നടുവില്‍ ഇരുത്തിയാണ് കൊവിഡ് രോഗിയെ കൊണ്ടുപോയത്. ആംബുലന്‍സ് കാത്തുനില്‍ക്കാനുള്ള സാഹചര്യമായിരുന്നില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ വിശദീകരണം. സംഭവം വിവാദമായതോടെ കളക്ടര്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
Story Highlights: pinarayi vijayan congratulated those who brought the covid patient to the hospital on a bike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here