Advertisement

‘എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുകുമാരന്‍ നായര്‍ കൂട്ടുനിന്നു’; വിമര്‍ശിച്ച് എ വിജയരാഘവന്‍

May 7, 2021
Google News 1 minute Read

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂട്ടുനിന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനായിരുന്നു സുകുമാരന്‍ നായരുടെ പരസ്യപ്രസ്താവനകളെന്ന് വിജയരാഘവന്‍ ആരോപിച്ചു.

തുടര്‍ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ സഖ്യം ബിജെപിയുമായി വോട്ടുകച്ചവടം നടത്താന്‍ ശ്രമിച്ചു. വലിയ തോതില്‍ കള്ളപ്പണം കുഴല്‍പ്പണമായി കേരളത്തിലേക്ക് ഒഴുക്കി ജനവിധി അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചു. യുഡിഎഫ് സ്വാഭാവികമായ തകര്‍ച്ചയിലേക്ക് സ്വയം വഴിവെട്ടിത്തെളിച്ച ജനവിധിയാണ് ഉണ്ടായതെന്നും ഹിന്ദുത്വ തീവ്രവാദശക്തികളെ കേരളത്തിലെ തിരഞ്ഞെടുപ്പുഫലം ഞെട്ടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് എ.വിജയരാഘവന്റെ വിമര്‍ശനങ്ങള്‍.

Story Highlights: a vijayaraghavan, nss, g sukumaran nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here