Advertisement

സംസ്ഥാന നേതൃയോഗത്തില്‍ മന്ത്രിപദവിയുടെ കാര്യത്തില്‍ തീരുമാനം; എന്‍സിപിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തള്ളി തോമസ്. കെ. തോമസ്

May 8, 2021
Google News 1 minute Read

മന്ത്രിപദവിയെച്ചൊല്ലി എന്‍സിപിയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളെ തള്ളി നിയുക്ത എംഎല്‍എ തോമസ്. കെ. തോമസ്. 18-ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ മന്ത്രിപദവി ആര്‍ക്കെന്ന് നിശ്ചയിക്കുമെന്നും തോമസ്. കെ. തോമസ് വ്യക്തമാക്കി.

രണ്ടാം പിണറായി മന്ത്രിസഭയില്‍ എന്‍സിപിയുടെ മന്ത്രിയാരെന്നതില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നത തുടരുകയാണ്. എന്നാല്‍ പുതുമുഖമെന്ന ആനുകൂല്യവും ദേശീയ നേതൃത്വവുമായുള്ള അടുപ്പവും തോമസ്. കെ. തോമസിന് പ്രയോജനപ്പെടുമെന്നാണ് അനുകൂലികളുടെ പ്രതീക്ഷ. 18 ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗം മന്ത്രിയെ നിശ്ചയിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ നേരിട്ട് ഈ യോഗത്തില്‍ പങ്കെടുക്കും. അതേസമയം തോമസ്. കെ. തോമസിന് സാധ്യത വര്‍ധിച്ചതോടെ മറുവിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നു. ശശീന്ദ്രനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സംസ്ഥാന സമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റുമായ ടി പി അബ്ദുല്‍ അസീസ് പറഞ്ഞു.

Story Highlights: thomas k thomas, ncp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here