Advertisement

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ഇന്ന് ഗവര്‍ണറെ കാണും

May 8, 2021
Google News 1 minute Read
jagdeep dhankar

ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കാണില്ലെന്ന നിലപാട് തിരുത്തി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി. ഇന്ന് വൈകീട്ട് ആറ് മണിക്ക് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണും. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് മാറ്റം.

ഗവര്‍ണറെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിക്കും. പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൊവിഡ് കാരണം അവര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി വിഷയം പരിഗണിക്കുന്നതിനാല്‍ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചിട്ടില്ല. ബംഗാളില്‍ മൂന്നാം തവണയും മമത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള കേന്ദ്രത്തിന്റെ നടപടി. സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറുക.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here