മോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ്

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വിർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൊവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ഇന്ത്യക്ക് കഴിയും, ഇന്ത്യയെ പൂർണമായും വിശ്വാസമാണ്, വാക്‌സിൻ വിതരണത്തെ കുറിച്ച് ആരും ഇന്ത്യയെ പഠിപ്പിക്കേണ്ട ആവശ്യമില്ല. നിരവധി രാജ്യങ്ങൾക്കാണ് ഇന്ത്യ വാക്‌സിൻ വിതരണം ചെയ്തിട്ടുള്ളത്. ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെയും ദരിദ്ര രാജ്യങ്ങളെയും സഹായിക്കണമെന്ന അഭിപ്രായവും മാക്രോൺ ഉന്നയിച്ചു.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയും മാക്രോൺ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിക്കോ കോസ്റ്റയുടെ നേതൃത്വത്തിൽ നടന്ന ഉച്ചകോടിയിൽ ഈമാന്വൽ മാക്രോണിനെ കൂടാതെ 26 യൂറോപ്യൻ യൂണിയൻ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു
Story Highlights: narendra modi, immanuel macron, EU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here