Advertisement

അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് സൗരവ് ഗാംഗുലി

May 9, 2021
Google News 0 minutes Read

ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവെച്ചാകും ഇനിയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന തീരുമാനം ആയിട്ടില്ല. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും അദ്ദേഹം മറുപടി നല്‍കി. ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും നടന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here