കൊവിഡ് ദുരിതാശ്വാസ ഉൽപന്നങ്ങൾക്ക് ഇറക്കുമതി സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ

കൊവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ.കേന്ദ്രം നികുതിയിളവു നൽകി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇറക്കുമതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനമൊരുക്കിയത്.
സർക്കാരിന്റെ പ്രതിനിധീയായി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്സിഎൽ) ആവും വിദേശ ദാതാക്കളിൽ നിന്നു ദുരിതാശ്വാസ ഉൽപന്നങ്ങൾ സ്വീകരിക്കുക. ഇവ നോർക്ക റൂട്സ് ആവും ഇവ സമാഹരിക്കുക, ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു പ്രവാസികളിൽ നിന്ന് അനേകം അന്വേഷണങ്ങൾ സർക്കാരിനു ലഭിക്കുന്ന സാഹചര്യത്തിൽ വ്യവസായ,നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവന്റെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു.
ഉൽപന്നങ്ങൾ നൽകുന്നവർ സമ്മതം അറിയിച്ചുള്ള കത്ത് ceo.norka@kerala.gov.in എന്ന വിലാസത്തിലേക്ക് അയക്കണം.എല്ലാ ഉൽപന്നങ്ങളും മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷൻ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഉൽപന്നങ്ങൾ കേന്ദ്ര ഉത്തരവിൽ ഉൾപ്പെട്ടവയാണെങ്കിൽ നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിദേശ ദാതാവിനെ അംഗീകരിച്ചു എന്നു വ്യക്തമാക്കുന്ന കത്ത് ദാതാവിനും ജിഎസ്ടി സ്പെഷ്യൽ കമ്മിഷണർക്കും കോർപറേഷനും അയക്കും.
കത്തിൽ കമ്പനി തിരിച്ചറിയൽ നമ്പർ, ഇറക്കുമതി/ കയറ്റുമതി സർട്ടിഫിക്കറ്റ് നമ്പർ, നോഡൽ ഓഫിസറുടെ വിലാസം, ഫോൺ നമ്പർ, ദുരിതാശ്വാസ ഉൽപന്നങ്ങളുടെ നികുതിയിളവ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും. മറ്റു വിവരങ്ങൾ വിദേശ ദാതാവ് പൂരിപ്പിക്കുകയും സെൽഫ് ഡിക്ലറേഷൻ കോപ്പിയോടൊപ്പം covidreliefkerala@gmail.com, ceo.norka@kerala.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യണം.
ഉൽപന്നങ്ങൾ കൈമാറുന്ന ദാതാവ് കാർഗോ വിവരങ്ങൾ കെഎംഎസ്സിഎല്ലിനും നോർക്ക റൂട്സിനും നൽകണം. ഇവ ലഭിക്കുന്ന മുറയ്ക്ക് കെഎംഎസ്സിഎൽ കസ്റ്റംസുമായി ചേർന്നു മറ്റു കാര്യങ്ങൾ ഏകോപിപ്പിക്കും.കൂടുതൽ വിവരങ്ങൾക്ക്: covidreliefkerala@gmail.com, 8330011259.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here