Advertisement

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

May 9, 2021
Google News 1 minute Read

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഓക്‌സിജന്‍ വിതരണമാണ്. എന്നാല്‍ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടു തുടങ്ങി. ജാഗ്രത തുടരണം. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. കൊവിഡിനെതിരായ വാക്‌സിനേഷന് മികച്ച പ്രതികരണമാണുള്ളതെന്നും അരവിന്ദ് കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: lock down, aravind kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here