ഉത്തര്‍ പ്രദേശില്‍ കര്‍ഫ്യൂ നീട്ടി

കൊവിഡ് രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലും കര്‍ഫ്യൂ നീട്ടി. മെയ് 17 വരെയാണ് നീട്ടിയത്. തിങ്കളാഴ്ച വരെയായിരുന്നു കര്‍ഫ്യൂ ഉണ്ടായിരുന്നത്. ഏപ്രില്‍ 29ന് വാരാന്ത്യ ലോക്ക് ഡൗണുകള്‍ തിങ്കളാഴ്ചകളിലേക്കും സര്‍ക്കാര്‍ നീട്ടിയിരുന്നു.
അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23ന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജന്‍ വിതരണമാണ്. എന്നാല്‍ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടു തുടങ്ങി. ജാഗ്രത തുടരണം. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. കൊവിഡിനെതിരായ വാക്സിനേഷന് മികച്ച പ്രതികരണമാണുള്ളതെന്നും അരവിന്ദ് കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: utthar pradesh, curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here