കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ശനിയാഴ്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
സംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കേണ്ടത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ്. ശവസംസ്‌കാര ചടങ്ങുകളില്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ശവസംസ്‌കാരത്തിനായി സംസ്ഥാനത്ത് വന്‍ തോതില്‍ പണം ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Story Highlights: uttarpradesh, Yogi Adityanath, Covid patients
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here