ഭൂമിക്ക് ചുറ്റും 13 കോടിയിലേറെ ബഹിരാകാശ മാലിന്യങ്ങൾ; ഇനി വരുന്നത് നാസയുടെ കാലാവധി കഴിഞ്ഞ ബാറ്ററി

ചൈനീസ് റോക്കറ്റ് ലോകത്തെ ഭീതിയിലാക്കിയത് ദിവസങ്ങളാണ്. തത്ക്കാലം അപകടമുണ്ടാക്കാതെ ഭൂമിയിൽ പതിച്ചെങ്കിലും ഇനിയുമുണ്ട് ബഹിരാകാശ ഭീഷണികൾ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഒരു സെന്റിമീറ്റർ മുതൽ ഒരു മില്ലി മീറ്റർ വരെ വലുപ്പമുള്ള 12.80 കോടി വസ്തുക്കളും, പത്ത് സെന്റിമീറ്റർ വരെയുള്ള ഒമ്പത് ലക്ഷം വസ്തുക്കളും, അതിലും വലുപ്പമുള്ള 34,000 ലേറെ മനുഷ്യനിർമിത വസ്തുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്.
ഇവ ചെറുതാണെന്നു കരുതി ആശ്വസിക്കാൻ വരട്ടെ. ബഹിരാകാശ മാലിന്യങ്ങൾ മണിക്കൂറിൽ 28,163 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ചുരുക്കത്തിൽ ഒരു വെടിയുണ്ടയേക്കാൾ പത്തിരട്ടി വേഗം. തീർന്നില്ല, പത്ത് സെന്റിമീറ്റർ വലുപ്പമുള്ള ഭാഗം ബഹിരാകാശത്തുവച്ച് പേടകത്തിലോ മറ്റോ ഇടിച്ചാൽ അതുണ്ടാക്കുന്ന ആഘാതം ഏഴ് കിലോഗ്രാം ടിഎൻടിക്ക് സമമാണ്.
ഇനി ഭൂമിയിൽ എത്താൻ പോകുന്നത്, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ബാറ്ററിയാണ്. ഭൂമിയിൽ നിന്ന് ഏതാണ്ട് 265 മൈൽ ഉയരത്തിൽ പുറന്തള്ളുന്ന ബാറ്ററികൾ, വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ താാഴേക്ക് പതിച്ച് എരിഞ്ഞില്ലാതാവുകയുള്ളൂ.
രാജ്യാന്തര ബഹിരാകാശ നിലയത്തിന് ഊർജം നൽകുന്ന ബാറ്ററികളുടെ അപ്ഗ്രഡേഷൻ നാസ പൂർത്തിയാക്കിയതിനു പിന്നാലെയാണ് ബാറ്ററികൾ ഉപേക്ഷിക്കുന്ന വിവരവും പുറത്തുവരുന്നത്. കാലാവധി കഴിഞ്ഞ 48 നിക്കൽ ഹൈഡ്രജൻ ബാറ്ററികൾ മാറ്റി പകരം 24 ലിഥിയം അയൺ ബാറ്ററികളാണ് സ്ഥാപിച്ചിരിക്കുന്നത്. 2016ൽ ആരംഭിച്ച ബാറ്ററി മാറ്റുന്ന പ്രക്രിയ നാല് വർഷത്തോളമാണ് നീണ്ടത്. 2020ലായിരുന്നു അവസാന ഘട്ട ബാറ്ററികൾ ഐഎസ്എസിലെത്തിച്ചത്.
Story Highlights: chinese rocket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here