Advertisement

കൊവിഡ് വ്യാപനം; കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളും നിശ്ചലം

May 10, 2021
Google News 1 minute Read

അയൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള റോഡ് യാത്ര തടസപ്പെട്ടു. തമിഴ്‌നാട്ടിലും കർണാടകത്തിലും പുതുച്ചേരിയിലും അർധരാത്രി മുതലാണ് സമ്പൂർണ്ണ അടച്ചിടൽ നിലവിൽ വന്നത്. അടിയന്തര ആവശ്യമുള്ളവർക്കും ചരക്കുവാഹനങ്ങൾക്കും മാത്രമേ സംസ്ഥാന അതിർത്തികൾ തുറന്നു നൽകുകയുള്ളൂ .

കേരളത്തിന് പുറമെ തമിഴ്നാട് ,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ തുടങ്ങിയതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിശ്ചലമായി. ആന്ധ്രാപ്രദേശും ,തെലങ്കാനയും വരും ദിവസങ്ങളിൽ അടച്ചിടലിലേക്ക് പോകുമെന്നാണ് സൂചന. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കർണാടകയിലാണ്. സംസ്ഥാന അതിർത്തികൾ മുഴുവൻ അടച്ച കർണാടക അതീവ രോഗമുള്ളവരെയും ആരോഗ്യ രംഗത്തുള്ളവരെയും മാത്രമേ അതിർത്തി കടത്തി വിടുന്നുള്ളൂ.

തമിഴ് നാട്ടിലും അർധരാത്രിയോടെ അതിർത്തികൾ അടച്ചു. അവശ്യസർവീസുകൾ മാത്രമാണ് ഇനിയുള്ള 14 ദിവസം ഉണ്ടാകുകയുള്ളൂ. ഹോട്ടലുകളിൽ പാർസൽ സർവീസും പതിവു പോലെ പ്രവർത്തിക്കുന്നുണ്ട്. പുതുച്ചേരിയിലും സമാന നിയന്ത്രണങ്ങളാണ് നിലവിൽ വന്നത്. സംസ്ഥാന അതിർത്തികൾ അടച്ചു കഴിഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂട്ടി.മാഹിയിലും നിയന്ത്രണങ്ങൾ കർശനമാണ്.

Story Highlights: Covid 19- South india lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here