Advertisement

കൊവിഡ് രോഗികൾ കൂടാൻ സാധ്യത,അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

May 10, 2021
Google News 1 minute Read

കേരളത്തിൽ കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജനും സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കണം. കരുതൽ ശേഖരമായ 450 ടണിൽ ഇനി 86 ടൺ മാത്രമാണ് അവശേഷിക്കുന്നത്. മെയ് 15 ന് സംസ്ഥാനത്തെ രോഗികൾ ആറ് ലക്ഷത്തിൽ എത്താമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4 ലക്ഷമാണ്. സംസ്ഥാനത്തെ ഗുരുതര സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രി കത്തയച്ചത്. കൂടുതൽ ശേഖരത്തിലുണ്ടായിരുന്ന ഓക്സിജൻ തമിഴ്നാടിന് കൊടുത്തതായും മുഖ്യമന്ത്രി പറയുന്നു.

തമിഴ്‌നാടിന് 40 മെട്രിക് ടൺ ദിനംപ്രതി സംസ്ഥാനം നൽകിയിരുന്നു. 219 ടൺ മെട്രിക് ഓക്സിജനാണ് നിലവിൽ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തെ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണം. ലിക്വിഡ് ഓക്സിജൻ ഉപയോഗിക്കേണ്ട രോഗികളുടെ എന്നതിൽ വൻ വർധനവാണ് ഉള്ളതെന്ന് കത്തിൽ ചൂണ്ടികാണിക്കുന്നു.

Story Highlights: Oxygen situation in kerala , latest news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here