ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (10-05-2021)
‘വാക്‌സിന്‍ നയത്തില്‍ ഇടപെടരുത്’; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍ക്കാര്‍
വാക്‌സിന്‍ നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് വാക്സിന്റെ ആദ്യബാച്ച് ഇന്നെത്തും
കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുന്നത്.
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്.
അമേരിക്കയില്‍ കൂട്ടക്കൊല; അക്രമി ഉള്‍പ്പെടെ ഏഴ് മരണം
അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു.
Story Highlights: news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here