ജീവനക്കാരുടെ സ്വയം പ്രഖ്യാപിത ലോക്ക്ഡൗൺ; സർക്കാർ സ്ഥാപനമായ കെബിപിഎസിൽ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി

ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിൽ സർക്കാർ സ്ഥാപനമായ കെബിപിഎസിൽ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി. കൂടുതൽ ജീവനക്കാർ കൊവിഡ് ബാധിതരായിട്ടും ,മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
ഇതോടെ പാഠപുസ്തക അച്ചടി ജൂണിൽ പൂർത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി.ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാഠപുസ്ത അച്ചടി അവസാനഘട്ടത്തിലുമെത്തി.അതുകൊണ്ട് പ്രസ് അടച്ചിട്ടാലും പുസ്തക അച്ചടി ജൂണിൽ തീർക്കാനാകുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.
കഴിഞ്ഞ ലോക്ക്ഡൗണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ അവശ്യസർവ്വീസ് മേഖലയുടെ പട്ടികയിലാണ് കെബിപിഎസ് ഉൾപെട്ടത്. ഇതോടെ ആകെ 170 സ്ഥിരം ജീവനക്കാരിൽ 35 പേർ കൊവിഡ് രോഗികളായിട്ടും ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികൾ. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായി പ്രതിഷേധ ലോക്ക്ഡൗണിൽ പോയതോടെയാണ് എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് പ്രസ്സിൽ പാഠപുസ്തക അച്ചടി പൂർണമായും നിലച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here