Advertisement

ജനങ്ങളെ മാനിക്കണം, ചീത്തപ്പേര് കേൾപ്പിച്ചാൽ മന്ത്രിസഭയിൽ നിന്നും പുറത്ത് ; മന്ത്രിമാർക്ക് എം.കെ സ്റ്റാലിന്റെ നിർദ്ദേശങ്ങൾ

May 11, 2021
Google News 2 minutes Read

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റത്തിന്റെ കൃത്യമായ സൂചനകൾ നൽകി മുന്നേറുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തന്റെ മന്ത്രി സഭയിലെ അംഗങ്ങൾക്ക് അദ്ദേഹം നൽകിയ നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജനത്തെ മാനിക്കണമെന്നും ഒരു തരത്തിലും പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘നിങ്ങൾക്ക് ഒരു അവസരം ഇപ്പോൾ കിട്ടിയിട്ടുണ്ട് . പുറത്തു അവസരത്തിനായി ഒട്ടേറെപേർ കാത്തുനിൽക്കുന്നുണ്ട്. നമ്മൾ 10 വർഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് അധികാരത്തിലേക്ക് വരുന്നത്.ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം. വികസനം ആണ് പ്രധാന ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും സൂക്ഷിച്ച് വേണം. ഒരു നിമിഷത്തെ അശ്രദ്ധ നല്ല ചിത്രത്തെ മോശമാക്കും. പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്ന നടപടി ആര് സ്വീകരിച്ചാലും അവർക്ക് പിന്നെ പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ല. ചീത്തപ്പേര് ഉണ്ടാക്കുന്ന ആളുകൾ തൽക്ഷണം മന്ത്രിസഭയിൽ നിന്നും പുറത്തുപോകും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധവേണം.’ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

മുഖ്യമന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ പി.കന്തസ്വാമിയെ ഡിജിപി ആയി നിയമിച്ച് എം.കെ സ്റ്റാലിൻ വരവ് വ്യത്യസ്തമാക്കിയിരുന്നു.

Story Highlights: MK Stalin briefs ministers, asks them to work for development

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here