ഭീമാ കൊറേഗാവ് കേസ്; തടവില്‍ കഴിയുന്ന ഹാനി ബാബുവിന് കണ്ണില്‍ തീവ്ര അണുബാധ; ഇടതുകണ്ണിലെ കാഴ്ച ഭാഗികമെന്ന് കുടുംബം

ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി തലോജാ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം. ഇടത് കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണില്‍ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്.
ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഭാര്യ ജെന്നി റൊവേന അറിയിച്ചു.
അസുഖം കാരണം അദ്ദേഹത്തിന് ഉറങ്ങാനോ, ദിനചര്യകള്‍ പൂര്‍ത്തിയാക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം അണുബാധ ഉള്ള കണ്ണ് വൃത്തിയാക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും കുടുംബം അറിയിച്ചു.
Read Also : ഭീമാ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്ന് കേന്ദ്രം
കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2,124 തടവുകാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തലോജാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് 3500ല്‍ അധികം പേരെയാണ്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കുറവ് ജയിലിലുണ്ട്.
Story Highlights: bhima koregav case, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here