Advertisement

ഇസ്രയേൽ പലസ്തീൻ സംഘർഷം രൂക്ഷം; ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

May 12, 2021
Google News 1 minute Read

ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇസ്രയേലിലെ അറബ്-ജൂത നഗരമായ ലോഡിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഷെല്ലാക്രമണത്തിൽ തകർന്നു. സുരക്ഷാ ഉദ്യോദസ്ഥരും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സൈനിക ഭരണം അവസാനിച്ച 1966നുശേഷം ആദ്യമായാണ് ഇസ്രയേലിലെ അറബ് ജനതയ്‌ക്കെതിരെ ആക്രമണമുണ്ടാകുന്നത്. ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രയേൽ വ്യോമാക്രണം തുടങ്ങിയത്.

Read Also : ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

സംഘർഷങ്ങൾക്കിടെയുണ്ടായ ഷെല്ലാക്രമണത്തിൽ അടിമാലി സ്വദേശിയായ മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. അതിർത്തികളിൽ റോക്കറ്റ് ആക്രമണവും വെടിവെയ്പ്പും തുടരുകയാണ്. ഏഴ് വർഷത്തിനിടെ ഏറ്റവും കൂടുതൽ പലസ്തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here