Advertisement

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്

May 12, 2021
Google News 1 minute Read

ഗാസയിലെ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. പലസ്തീനികൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരവേ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നൽകുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പലസ്തീനികളും ഇസ്രയേലികളും തുല്യ സ്വാതന്ത്ര്യത്തിന് അർഹരാണ് എന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്റെ നടപടിയെ അപലപിച്ചു. ‘ വ്യോമാക്രണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു’. യുഎസ് കോൺഗ്രസ് പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററിൽ കുറിച്ചു. ഇസ്രയേലുകൾക്കെതിരെ യുഎസ് കോൺഗ്രസ് പ്രതിനിധികളിൽ നിന്ന് ശക്തമായ ആരോപണമാണ് ഉയരുന്നത്.

പലസ്തീനികൾക്കെതിരെ നിരന്തരം അക്രമം നടത്തുന്ന ഇസ്രയേൽ സൈന്യം കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറാൻ ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രയേൽ ആക്രമണം.

ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. എഴുനൂറിലധികം പലസ്തീനികൾക്ക് പരുക്കേറ്റിട്ടുണ്ട്.

Story Highlights: israel palastine conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here