Advertisement

ത്രില്ലർ ഷോർട്ട് ഫിലിം മിഡ്നെറ്റ് റണ്ണിന്റെ ട്രെയിലർ പുറത്തിറങ്ങി

May 12, 2021
Google News 1 minute Read

ദിലീഷ് പോത്തനും ചേതൻ ജയലാലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ത്രില്ലർ ഷോർട്ട് ഫിലിം മിഡ്നെറ്റ് റണ്ണിന്റെ ട്രെയിലർ പുറത്തിറങ്ങി. രമ്യാ രാജാണ് ഷോർട്ട് ഫിലിനമിന്റെ തിരക്കഥയും സംവിധാനവും. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലും, ബുസാൻ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഉൾപ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച മിഡ്നൈറ്റ് റൺ സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ മേയ് 14ന് പ്രേക്ഷകരിലെത്തും.

പൂർണമായും ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് മിഡ്നൈറ്റ് റൺ. ദിലീഷ് പോത്തനും ചേതൻ ജയലാലിനുമൊപ്പം ഒരു ലോറിയിൽ പ്രധാന കഥാപാത്രമാകുന്നു.
ബി.ടി അനിൽ കുമാറിന്റേതാണ് കഥ. മലയാള സിനിമയിലെ മുൻനിര ടെക്നീഷ്യൻസായ ഗീരീഷ് ഗംഗാധരൻ ക്യാമറയും കിരൺ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിർമ്മാണം. ശങ്കർ ശർമ്മയാണ് പശ്ചാത്തല സംഗീതം. സാജൻ ആർ ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. മിറാഷ് ഖാൻ അസോസിയേറ്റ് ഡയറക്ടർ.

കാലിഫോർണിയയിൽ നടന്ന ഇൻഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇൻഡീ ഷോർട്ട് ഫിലിമായി മിഡ്നൈറ്റ് റൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവൻ ഹിൽസ് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ബെലാറസിൽ നടന്ന കിനോസ്മെന-മിൻസ്‌ക് രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ബാംഗ്ലൂർ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ആസം ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ദാദാസാഹിബ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്നിവടങ്ങളിൽ മത്സരവിഭാഗത്തിലുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here