Advertisement

‘ഞാൻ ജീവനോടെയുണ്ട്’; മരണപ്പെട്ടു എന്ന റിപ്പോർട്ടുകൾ തള്ളി മുകേഷ് ഖന്ന

May 12, 2021
Google News 1 minute Read
Mukesh Khanna Dismisses Death

താൻ ജീവനോടെയുണ്ടെന്ന് ബോളിവുഡ് നടൻ മുകേഷ് ഖന്ന. തനിക്ക് ഒരു പ്രശ്നവുമില്ലെന്നും കേൾക്കുന്നതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മരണവിവരം അറിഞ്ഞ് ഫോണിലും മറ്റും ബന്ധപ്പെട്ട് കാര്യം അറിയാൻ ശ്രമിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയികൂടെ പറഞ്ഞു.

“എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറയാനാണ് ഇപ്പോൾ ഞാനെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം. അതാണ് ഇപ്പോൾ ഞാനും ചെയ്യുന്നത്. ഞാൻ പൂർണമായും ആരോഗ്യവാനാണ്. എനിക്ക് നിങ്ങളുടെ അനുഗ്രഹവുമുണ്ട്. നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് അറിയിക്കുന്നത്. എനിക്ക് കൊവിഡ് ബാധിച്ചിട്ടുമില്ല, ആശുപത്രിയിൽ അഡ്മിറ്റായിട്ടുമില്ല.”- മുകേഷ് ഖന്ന പറയുന്നു.

ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് രാജ്യം മുഴുവൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനാണ് മുകേഷ് ഖന്ന. തുടർന്ന് മഹാഭാരത് പരമ്പരയിൽ ഭീഷ്മരായും അദ്ദേഹം വേഷമിട്ടു.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഹീറോ ശക്തിമാൻ വീണ്ടും ഇന്ത്യക്കാരുടെ സ്വീകരണ മുറിയിലേക്ക് എത്തുമെന്ന് മുകേഷ് ഖന്ന വെളിപ്പെടുത്തിയിരുന്നു. പഴയ എപ്പിസോഡുകൾ പുന:സംപ്രേഷണം ചെയ്യുന്നതിനൊപ്പം രണ്ടാം ഭാഗവും ഇതിനൊപ്പം ഉണ്ടാവുമെന്നാണ് സൂചന. ബോംബെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്ന മനസ്സു തുറന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

Story Highlights: Mukesh Khanna Dismisses Death Rumours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here