18
Jun 2021
Friday

മരിക്കുന്നതിന് തൊട്ടു മുന്‍പ് കൊവിഡ് രോഗിയായ അമ്മയ്ക്ക് പാട്ടു പാടി കൊടുത്ത് മകന്‍

കൊവിഡിനോട് പോരാടി മരണത്തോടടുത്തിരിക്കുന്ന അമ്മയ്ക്കുവേണ്ടി ആ മകൻ പാട്ടുപാടി, ഡോക്ടറുടെ ഫോണിലൂടെ.സമൂഹമാധ്യമങ്ങളിൽ കണ്ണുനിറയ്ക്കുകയാണ് ദില്ലിയിലെ ഡോക്ടറുടെ കുറിപ്പ്. ദിപ്ഷിഖ ഘോഷ് എന്ന ഡോക്ടറുടേതാണ് കുറിപ്പ്.

സം​ഗമിത്ര ചാറ്റ‍ർജിയെന്ന കൊവിഡ് രോ​ഗിയ്ക്കായി ഡോക്ടറായ ദിപ്ഷിഖ അവരുടെ ബന്ധുക്കളെ വീഡിയോ കോൾ ചെയ്തപ്പോഴാണ് മകൻ തന്റെ അമ്മയ്ക്കൊപ്പം അൽപ്പം സമയം അനുവദിക്കാൻ അപേക്ഷിച്ചത്. ദിപിഷിഖയുടെ അനുവാദത്തോടെ ആ മകൻ അമ്മയ്ക്കായി വീഡിയോ കോളിലൂടെ പാട്ടുപാടി.

തേരെ മുജ്സെ ഹെയ് പെഹ്ല കാ നാതാ കോയ് എന്ന ​ഗാനമാണ് ആ മകൻ പാടിയത്. വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ അമ്മയും മകനും വീണ്ടും ഒന്നിക്കുന്ന ​രം​ഗമാണ് സിനിമയിൽ ഈ ​ഗാനത്തിനായി ചിത്രീകരിച്ചിരിക്കുന്നത്. മകൻ പാടുന്നത് അമ്മ കണ്ടുനിന്നു. നഴ്സമാർ അടക്കം നിശബ്ദരായി. പാടുന്നതിനിടയിലും അയാൾ തകർന്നുപോകുന്നുണ്ടായിരുന്നു. എന്നാലും അയാൾ പാടി അവസാനിപ്പിച്ചു.  അധികം വൈകാതെ ആ അമ്മ മരണത്തിന് കീഴടങ്ങി. ഈ സംഭവം വിവരിച്ചുകൊണ്ട് ദിപിഷിഖ ഘോഷ് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.  

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top