തിരുവനന്തപുരം ജില്ലയില്‍ അഞ്ച് കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ചു

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ചികിത്സാ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ചു. പുതിയതായി മൂന്ന് ഡൊമിസിലറി കെയര്‍ സെന്ററുകളും രണ്ട് സിഎഫ്എല്‍ടിസികളുമാണ് സജ്ജീകരിച്ചത്.
ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡിസിസികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 300 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കില്‍ ആരംഭിച്ച രണ്ട് സിഎഫ്എല്‍ടിസികളില്‍ 250 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.
Read Also : യുഎഇയില്‍ 1,512 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;നാല് മരണം
തിരുവനന്തപുരത്ത് ഇന്നും നാലായിരത്തില്‍ അധികമായിരുന്നു പ്രതിദിന കൊവിഡ് രോഗികള്‍. 4050 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത്. അതിലും മൂവായിരത്തില്‍ അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. അതേസമയം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ ജില്ലയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ കൊവിഡ് വാക്‌സിനേഷന്‍ സെഷനുകളും റദ്ദാക്കി. കളക്ടര്‍ ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
Story Highlights: covid 19, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here