Advertisement

തെരെഞ്ഞെടുപ്പ് പരാജയം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ കൂട്ടരാജി

May 13, 2021
Google News 0 minutes Read

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ നിന്ന് നിന്ന് കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരങ്ങള്‍ ഉയ‍ര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുന്‍മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു അടക്കം മൂന്ന് പേര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

കോയമ്പത്തൂർ സൗത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. മക്കള്‍ നീതി മയ്യത്തിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here