Advertisement

ആഗോള ടെന്‍ഡര്‍ വഴി കൊവിഡ് വാക്‌സിൻ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍

May 13, 2021
Google News 0 minutes Read

കൊവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയില്‍ 18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കൊവിഡ് വാക്സീന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്കുള്ള ഓക്സിജന്‍ വിഹിതം 280 ടണ്ണില്‍നിന്ന് 419 ടണ്ണായി ഉയര്‍ത്തി. ‌തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ പ്ലാന്റില്‍നിന്ന് ഓക്സിജന്‍ ഉല്‍പാദനം തുടങ്ങി. ആദ്യ ലോഡ് തിരുനെല്‍വേലി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതായി തൂത്തുക്കുടി കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതെ നാലു കൊവിഡ് രോഗികള്‍ മരിച്ചു. കിടക്കകള്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് നാലുമണിക്കൂറിലേറെ ഇവര്‍ ആംബുലന്‍സില്‍ കാത്തുകിടക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here