Advertisement

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യത

May 14, 2021
Google News 1 minute Read
covid extend restrictions kerala

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം നീട്ടാൻ സാധ്യത. കൊവിഡ് രോഗികൾ കൂടുന്ന എറണാകുളം, മലപ്പുറം ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6150 ആയി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആൻറിജൻ പരിശോധനകൾ വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളടക്കം 24 മണിക്കൂറും പ്രവർത്തിക്കുന്ന ബൂത്തുകൾ സ്ഥാപിക്കും. ലോക്ക്ഡൗണിന്റെ ഏഴാം ദിനമായ ഇന്നും എല്ലാ പ്രദേശങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 39,955 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 217 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേർ 33,733 രോഗമുക്തി നേടി.

Story Highlights: covid Possibility to extend restrictions in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here