Advertisement

കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന നിലപാടുമായി സിപിഐ

May 14, 2021
Google News 0 minutes Read

കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന് സിപിഐ, സിപിഎം സീറ്റ് നല്കികൊട്ടെയെന്നും നിലപാടിൽ മാറ്റമില്ല എന്നും സിപിഐ. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു.വൈദ്യുതി, പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. ഇന്ന് തിരുവന്തപുരത്ത് സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരും.

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിക്കെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസിന് ഏതു വകുപ്പമെന്നതാണ് മുന്നണിക്ക് മുന്നിലെ പുതിയ വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ 20 വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ സത്യപ്രതിജ്ഞ എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു മന്ത്രിസ്ഥാനം നല്കാനാകില്ല എന്ന് സിപിഎം അറിയിച്ചതിനെ തുടർന്ന് നിര്‍ണായക വകുപ്പ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്.

നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സിപിഐ അതു വിട്ടുനല്‍കിയപ്പോൾ ലഭിച്ചത് വനംവകുപ്പ്. യുഡിഎഫില്‍ പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നു.

സിപിഎം ആകട്ടെ ധനം,വിദ്യാഭ്യാസം,ആരോഗ്യം,വ്യവസായം,തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായക വകുപ്പുകളും വിട്ടു നൽകാൻ തയ്യാറല്ല. പൊതുമരാമത്ത് ,വൈദ്യുതി, എന്നീ വകുപ്പകള്‍ക്കൊപ്പം രജിസ്ട്രേഷന്‍ കൂടി വിട്ടുനല്‍കുന്നതിനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്. സിപിഎം ഭരിച്ചിരുന്ന വകുപ്പാണെങ്കിലും വൈദ്യുതി വകുപ്പ് നല്‍കുന്നത് തള്ളികളയാനാവില്ലെന്ന് സിപിഎം നേതാക്കള്‍ സൂചന നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here