Advertisement

ഒരു റീചാർജിന് ഇരട്ടി ലാഭം; 300 രൂപയുടെ സൗജന്യ ടോക്ക്ടൈം: ജിയോഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ

May 14, 2021
Google News 2 minutes Read
JioPhone Free Outgoing Calls

കൊവിഡ് കാലത്ത് ജിയോഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ. ചെയ്യുന്ന റീചാർജുകൾക്ക് ഇരട്ടി ലാഭമാണ് ഇക്കാലയളവിൽ ലഭിക്കുക. ഇതോടൊപ്പം ഒരോ മാസത്തിലും 300 രൂപയുടെ സൗജന്യ ടോക്ക്ടൈമും ലഭിക്കും. ദിവസവും 10 മിനിട്ട് സൗജന്യ ടോക്ക്ടൈമാണ് ലഭിക്കുക. വാർത്താകുറിപ്പിലൂടെ റിലയൻസ് ജിയോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിക്കാലത്ത് കൂടുതൽ ആളുകൾക്ക് ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നതെന്ന് റിലയൻസ് ജിയോ പറഞ്ഞു.

കൊവിഡ് മഹാമാരി എത്രകാലം തുടരുന്നോ അത്രയും കാലം ഈ സേവനങ്ങൾ ലഭിക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചു. ഈ സമയത്ത് ഫോൺ റീചാർജ് ചെയ്യാൻ കഴിയാത്ത ആളുകൾക്കാണ് ഈ സേവനം ലഭ്യമാവുക. 300 രൂപയുടെ സൗജന്യ ടോക്ക്ടൈമിനൊപ്പം, ഒരു തവണ റീചാർജ് ചെയ്യുമ്പോൾ അതേ തുകയുടെ മറ്റൊരു റീചാർജ് സേവനം കൂടി ലഭിക്കും.

ബൺഡിൽ പ്ലാനുകൾക്കോ വാർഷിക പ്ലാനുകൾക്കോ ഈ സേവനം ലഭ്യമാവില്ല.

Story Highlights: JioPhone Users To Get 300 Minutes Of Free Outgoing Calls Per Month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here