Advertisement

കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

May 14, 2021
Google News 1 minute Read
KM Hamsakunju passed away

കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജിദ് പള്ളിയിൽ നടക്കും.

മുസ്‍ലിം ലീഗിന്റെ ടിക്കറ്റിൽ 1982ൽ മട്ടാഞ്ചേരിയിൽനിന്നു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഹംസക്കുഞ്ഞ് ഡപ്യൂട്ടി സ്പീക്കറായി. 1973 മുതൽ രണ്ടര വർഷം കൊച്ചി കോർപ്പറേഷൻ മേയറായിരുന്നു. കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights: Muslim League leader KM Hamsakunju has passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here