കൊവിഡ് വാക്‌സിൻ ഉത്പാദനത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ അമേരിക്ക

കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. രണ്ട് കാര്യങ്ങളാണ് വിദേശ മരുന്ന് കമ്പനികളോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഒന്ന്, അവർ ഉത്പാദിപ്പിക്കുന്ന വാക്‌സിൻ ഇന്ത്യക്ക് നൽകുക, അല്ലെങ്കിൽ ഇന്ത്യയിൽ ഉത്പാദനം നടത്തുക. ഇന്ത്യ മുന്നോട്ടുവച്ച ഈ രണ്ട് ആവശ്യങ്ങളും ജോൺസൺ ആന്റ് ജോൺസൺ അംഗീകരിച്ചതായി നീതി ആയോഗ് അറിയിച്ചു.
വാക്‌സിൻ ഉത്പാദനം ഇന്ത്യയിൽ നടത്താൻ തയാറാണെന്ന് കമ്പനി വ്യക്തമാക്കി. സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിൽ വാക്‌സിൻ ഉത്പാദനം നടത്താൻ ആലോചിക്കുന്നുണ്ടെന്ന് യുഎസ് എംബസി അറിയിച്ചതായും നീതി ആയോഗ് വ്യക്തമാക്കി. പദ്ധതി തുടങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നൽകും.
Story Highlights: johnson and johnson covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here