Advertisement

പള്‍സ് ഓക്‌സി മീറ്ററുകളുടെ വില നിയന്ത്രിച്ച് വിതരണക്കാര്‍; ട്വന്റിഫോര്‍ ഇംപാക്ട്

May 14, 2021
Google News 1 minute Read
pulse oxy meter

കൊവിഡ് കാലത്ത് രോഗബാധിതര്‍ക്ക് വളരെ അത്യാവശ്യമായ ഉപകരണമാണ് പള്‍സ് ഓക്‌സി മീറ്റര്‍. ആവശ്യം ഉയര്‍ന്നതോടെ പള്‍സ് ഓക്‌സി മീറ്ററിന്റെ വിലയിലും കുത്തനെയുള്ള കുതിച്ചുകയറ്റമാണുണ്ടായത്. ഇപ്പോള്‍ പള്‍സ് ഓക്‌സി മീറ്ററുകളുടെ വില സ്വയം നിയന്ത്രിക്കാന്‍ തയാറായി രംഗത്തെത്തിയിരിക്കുകയാണ് വിതരണക്കാരും വില്‍പനക്കാരും.

ഉയര്‍ന്ന എംആര്‍പിയുടെ മറവില്‍ അമിത ലാഭത്തില്‍ ഓക്‌സി മീറ്ററുകള്‍ വില്‍പന നടത്തുന്നുവെന്ന ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വില നിയന്ത്രിക്കാന്‍ വിതരണ- വില്‍പന സംഘടനകള്‍ തയാറായത്. കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാര്‍ 15 ശതമാനവും വില്‍പനക്കാര്‍ 5 ശതമാനവും മാത്രമായിരിക്കും ഇനി ലാഭം ഈടാക്കുക.

Read Also : കൊവിഡ്; തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

പള്‍സ് ഓക്‌സി മീറ്റര്‍ കൊള്ളയുടെ യഥാര്‍ത്ഥ്യം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോഴിക്കോട് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മെഡിക്കല്‍ വിതരണ, വില്‍പന സംഘടനകളുമായി ചര്‍ച്ച നടത്തിയത്. മൊത്ത വിതരണക്കാര്‍ പതിനഞ്ച് ശതമാനത്തില്‍ കൂടുതല്‍ ലാഭം ഈടാക്കില്ലെന്ന് സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ അഞ്ച് ശതമാനം മാത്രമെ ലാഭം ഈടാക്കുകയുള്ളു എന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ എല്ലാ കടകള്‍ക്ക് മുന്‍പിലും പതിപ്പിക്കും.

Story Highlights: Supreme Court Collegium recommends 6 new judges to Kerala High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here