സവർക്കർ ആദരണീയൻ; 2016ലെ ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക്

ഹിന്ദുത്വവാദി വിനായക് ദാമോദർ സവർക്കറെക്കുറിച്ച് 2016-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് മാഗസിൻ. മാധ്യമപ്രവർത്തകൻ നിരഞ്ജൻ ടാക്ലെ എഴുതിയ എ ലാംപ്, ലയണൈസ്ഡ് എന്ന ലേഖനത്തിനാണ് മാപ്പ് അറിയിച്ചത്. ‘സവർക്കർ ആദരണീയനാണ് അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കിൽ മാപ്പു ചോദിക്കുന്നു’ എന്നുമാണ് ദ വീക്ക് പറഞ്ഞിരിക്കുന്നത്.
അതേ സമയം ദ വീക്ക് മാപ്പ് പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് മാധ്യമപ്രവർത്തകൻ ടാക്ലെ പ്രതികരിച്ചു. ഞാൻ ഒരിക്കലും മാപ്പ് പറയില്ല. മാത്രമല്ല, ഈ കേസ് എങ്ങനെയും വിജയിക്കാനായി പോരാടും,’ ടാക്ലെ പറഞ്ഞു.
നേരത്തെ, സത്യം മനപൂർവ്വം മറച്ചുവെച്ച് സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ ലേഖനത്തിനെതിരെ പരാതി നൽകിയിരുന്നു. നിയമപരമായി അവർ ശിക്ഷിക്കപ്പെടണം. മാധ്യമ പ്രവർത്തകൻ തെറ്റായ വിവരങ്ങളാണ് ലേഖനത്തിൽ നൽകിയത്. ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങളുടെ അഭിപ്രായം ചോദിക്കണമെന്നും രഞ്ജിത്ത് സവർക്കർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here