Advertisement

ഭൂതത്താൻ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളും തുറന്നു; മലങ്കര അണക്കെട്ടിൻ്റെ ഷട്ടറുകൾ നാളെ തുറക്കും

May 15, 2021
Google News 1 minute Read
bhoothathankettu dam shutter opened

ഭൂതത്താൻ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളും തുറന്നു. ആറ് ഷട്ടറുകൾ ഒരു മീറ്ററും ഒരു ഷട്ടർ ആറ് സെന്റീമീറ്ററുമാണ് ഉയർത്തിയത്.

ഡാമിലെ ജലനിരപ്പ് ഉയർന്നതാണ് ഷട്ടർ തുറക്കാൻ കാരണം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. നിലവിൽ 34.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കടവൂർ ഭാഗങ്ങളിൽ വലിയ തോതിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇവിടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, മലങ്കര അണക്കെട്ടിൻ്റെ എല്ലാ ഷട്ടറുകളും നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മലങ്കര അണക്കെട്ടിൻ്റെ ആറ് ഷട്ടറുകളാണ് തുറക്കുന്നത്. ആറ് ഷട്ടറുകളും തുറക്കുന്നതോടെ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന് ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു.

Story Highlights: bhoothathankettu dam shutter opened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here