Advertisement

കോഴിക്കോട് പെരുമുണ്ടച്ചേരിയില്‍ അഞ്ച് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

May 15, 2021
Google News 1 minute Read

പുറമേരി പഞ്ചായത്തിലെ അരൂര്‍ പെരുമുണ്ടച്ചേരിയിൽ അഞ്ച് വയസ്സുകാരി ഉൾപ്പെടെ മൂന്നു വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. പെരുമുണ്ടച്ചേരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്റെ മകള്‍ റാനിയ പര്‍വീന്‍ (14), മലയില്‍ സുബൈറിന്റെ മകന്‍ റംഷാദ് (20) എന്നിവര്‍ക്കാണ് കടിയേറ്റത്. നിഹ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലും മറ്റ് രണ്ട് പേർ വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

ശനിയാഴ്ച രാവിലെയാണ് റാനിയ പര്‍വീന് നേരെ പേപ്പട്ടിയുടെ അക്രമമുണ്ടായത്. റാനിയ പര്‍വീനും, റംഷാദും വീടിനകത്ത് ഉറങ്ങി കിടക്കുന്നതിനിടെയാണ് പട്ടിയുടെ കടിയേറ്റത്. റാനിയ പര്‍വീന്റെ കൈക്കും,മുഖത്തുമാണ് കടിച്ച് പരിക്കേൽപ്പിച്ചത്. വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് രവീന്ദ്രന്റെ മകള്‍ നിഹക്ക് പട്ടിയുടെ കടിയേറ്റത്. കൈക്ക് ആഴത്തിൽ കടിയേറ്റ നിഹയെ തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Story Highlights: Dog attack Perumundachery, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here