Advertisement

നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ഈടാക്കിയത് അര ലക്ഷം രൂപ; കഞ്ഞാങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെ പരാതി

May 15, 2021
Google News 2 minutes Read
kanjangad sanjeevani hospital demanded half lakhs for 4 day covid treatment

കഞ്ഞാങ്ങാട് കൊവിഡ് ചികിത്സയ്ക്ക് അമിതമായി പണം ഈടാക്കിയതായി യുവതിയുടെ പരാതി. കഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയെക്കെതിരെയാണ് പരാതി ഉയർന്നത്.

ഈ മാസം പതിനൊന്നിനാണ് കാസർഗോഡ് പ്ലാച്ചിക്കര സ്വദേശിയായ യുവതി കഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കായി എത്തിയത്. കൊവിഡ് ചികിത്സയിൽ കഴിഞ്ഞ നാല് ദിവസത്തെ ബില്ലായി 50,200 രൂപ ആശുപത്രി വാങ്ങിയെന്നാണ് യുവതി ഡിഎംഒയ്ക്ക് നൽകിയ പരാതി.

ഓക്സിജനോ ഐ.സി.യുവോ ഉപയോഗിക്കാതെയാണ് ഇത്രയും ബില്ലെന്നും യുവതി പരാതിയിൽ പറയുന്നു. നാല് ദിവസത്തേക്ക് പി.പി.ഇ. കിറ്റിന് മാത്രം 19,000 രൂപ ഈടാക്കി. ഒടുവിൽ 50,200 രൂപ എന്ന ബില്ലിൽ രണ്ടായിരം രൂപ കുറച്ച് 48,200 രൂപ അടപ്പിച്ചു.

എന്നാൽ രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതാണെന്നും അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. യുവതിയുടെ അച്ഛനും കൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.

Story Highlights: kanjangad sanjeevani hospital demanded half lakhs for 4 day covid treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here