18
Jun 2021
Friday

പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഓക്‌സിജന്‍ എത്തും

കേരളത്തിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം. പശ്ചിമ ബംഗാളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ രണ്ട് ദിവസത്തിനകം കൊച്ചിയിലെത്തും. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ നടപടികളായി.

ഇന്ന് രാവിലെ ഏഴ് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ടാങ്കറുകള്‍ അയച്ചു. ഒന്‍പത് ടണ്‍ വീതം ഓക്‌സിജന്‍ നിറയ്ക്കാവുന്ന ടാങ്കറുകളാണ് അയച്ചത്. ഓക്‌സിജന്‍ നിറച്ച് രണ്ട് ദിവസത്തിനകം ടാങ്കറുകള്‍ വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരും.

Read Also : കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ഓക്‌സിജനുമായി എക്‌സ്പ്രസ് ട്രെയിന്‍ പുറപ്പെട്ടു. കൊച്ചി വല്ലാപര്‍പാടത്തേക്കാണ് ട്രെയിന്‍ എത്തുക.

ഇതിനിടെ യുഎഇയില്‍ നിന്ന് ഇന്നലെ 700 കിലോഗ്രാം ഓക്‌സിജന്‍ വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ സിലിണ്ടറുകളിലാണ് ഓക്‌സിജന്‍ എത്തിച്ചത്.

Story Highlights: covid 19, oxygen

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top