ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകി ശിഖർ ധവാൻ

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്ഗാവ് പൊലീസിനാണ് കോൺസെൻട്രേറ്റുകൾ കൈമാറിയത്. താരത്തിന് നന്ദി അറിയിച്ച് ഗുഡ്ഗാവ് പൊലീസാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. പിന്നീട് ധവാനും റീട്വീറ്റ് ചെയ്തു.
‘എന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിക്കിടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സേവിക്കുവാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ ഞാൻ ഇപ്പോഴും സന്നദ്ധനായിരിക്കും. ഈ മഹാമാരിയിൽ തളരാതെ ഇന്ത്യ വിജയിക്കും’- ധവാൻ ട്വിറ്ററിൽ കുറിച്ചു.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് ഇന്ത്യ. നിരവധി ക്രിക്കറ്റ് താരങ്ങളും മറ്റുമാണ് സഹായവും പിന്തുണയുമായെത്തുന്നത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!